
മുംബെെ: ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ (45) അന്തരിച്ചു. 51 വയസ്സായിരുന്നു. സഹോദരന്റെ വിയോഗത്തെക്കുറിച്ച് അജയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്.
''കഴിഞ്ഞ ദിവസം രാത്രി എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങൾ കുടുംബാംഗങ്ങളുടെ ഹൃദയം തകർത്തു. അവന്റെ അസാന്നിധ്യം ഞങ്ങൾക്കിനി വല്ലാതെ അനുഭവപ്പെടും. ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥനാ യോഗം ഉണ്ടായിരിക്കുന്നതല്ല''- അജയ് കുറിച്ചു. മരണകാരണം വ്യക്തമാല്ല.
സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയ് ദേവ്ഗണും അനിലും. രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയവയാണ് അനിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ.1996ൽ സണ്ണി ഡിയോളും സൽമാൻ ഖാനും നായകന്മാരായ ജീത് എന്ന സിനിമയുടെ സഹസംവിധായകനായാണ് അനിൽ ദേവ്ഗൺ ബോളിവുഡിലെത്തുന്നത്. പിന്നീട് അജയ് ദേവ്ഗൺ അഭിനയിച്ച ജാൻ, ഇതിഹാസ്, പ്യാർ തോ ഹോനാ ഹി താ, ഹിന്ദുസ്ഥാൻ കീ കസം എന്നീ സിനിമകളുടെയും സഹസംവിധായകനായി. തുടർന്നാണ് സ്വതന്ത്ര സംവിധായകനായത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ