നടി രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍

Published : Feb 12, 2023, 08:19 AM IST
 നടി രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍

Synopsis

സിനിമ നിരൂപണത്തിനിടയില്‍ കോക്ക് നടത്തിയ പരാമര്‍ശത്തെയാണ് അഖില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

തിരുവനന്തപുരം: ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ നടി രമ്യ സുരേഷിനെതിരെ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത്. സിനിമ നിരൂപണത്തിനിടയില്‍ കോക്ക് നടത്തിയ പരാമര്‍ശത്തെയാണ് അഖില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്.

വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽ സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി  ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ...? - എന്ന് അഖില്‍ പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണി കൃഷ്ണൻ ,ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു..

രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്...
വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽ സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി  ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ...?

 സംവിധായകൻ തനിക്ക് നൽകിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാൻ ഇവന് തോന്നുന്നില്ല..
രമ്യയെ ഇവൻ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ... ഇതേ ഇവൻ തങ്കം സിനിമയിൽ അഭിനയിച്ച അപർണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് എഫ്എം ഇന്‍റര്‍വ്യൂവില്‍ ന്യായീകരിച്ചത് അത് കാപ്പയിൽ അവർ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ് .

കാപ്പായിൽ അവർ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.. ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മ ആയി തോന്നി . ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്.. ഇനി ഇവൻ പറഞ രീതിയിൽ എടുത്താൽ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ... സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു ..

അതേടാ  അമ്മയെ സംരക്ഷിക്കുന്ന മകൻ .. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എന്‍റെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്‌വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ്.. 2 പെണ് മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന അച്ഛൻ.. ഈ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ്റ് ആണ്. ..

ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചിൽ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാൻ എതിർക്കും..
ഹിന്ദു വിശ്വാസങ്ങളിൽ യശോദയും പൂതനയും ഉണ്ട്... ആരെ സ്നേഹിക്കണം ആരെ എതിർക്കണം എന്ന് എനിക്ക് വെക്തമായി അറിയാം... കുറുക്കൻ കൂവും സിംഹം ഗർജിക്കും.. എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും നീ കൂവും... അതാണ് അറിയാതെ നിന്‍റെ വായിൽ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്...

മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

'ക്രിസ്റ്റഫറിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി': പ്രേക്ഷകരോട് മമ്മൂട്ടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'