തോക്കേന്തി ഫഹദും കുഞ്ചാക്കോ ബോബനും, സംവിധാനം അമല്‍ നീരദ്

Published : Jun 08, 2024, 02:48 PM IST
തോക്കേന്തി ഫഹദും കുഞ്ചാക്കോ ബോബനും, സംവിധാനം അമല്‍ നീരദ്

Synopsis

വീണ്ടും അമല്‍ നീരദിന്റേതായി സ്റ്റൈലിഷ് ചിത്രം എത്തുന്നു.

സംവിധായകൻ അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ ചാക്കോച്ചനും ഫഹദും ജ്യോതിര്‍മയിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പേര് പ്രഖ്യാപിച്ചിട്ടില്ല. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയില്‍ കാണാനാകുന്നത്.

സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.  അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

കുഞ്ചാക്കോ ബോബനും ഫഹദും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോഴും ആക്ഷനായിരിക്കും പ്രധാന്യമെന്നാണ് സൂചന. അമല്‍ നീരദിന്റെ മേയ്‍ക്കിഗം വീണ്ടും സിനിമ പ്രേക്ഷകര്‍ക്ക് ആകര്‍ഷണമാകും. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: ഈനാട് ഗ്രൂപ്പ് ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവുമായ റാമോജി റാവു അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'