
കൊവിഡ് രണ്ടാം തരംഗത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ വരുകയാണ്. ഇതിനിടയിൽ നിരവധി പേരാണ് സന്നദ്ധ പ്രവർത്തനങ്ങളുമായി ഓരോ പ്രദേശത്തും എത്തിയത്. ഇപ്പോഴിതാ ഈ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പങ്കു ചേർന്നിരിക്കുകയാണ് സംവിധായകൻ ആരുൺ ഗോപിയും.
നല്ല പ്രവർത്തനങ്ങളിലൂടെ നിങ്ങളുയർത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ എന്ന് പറഞ്ഞ അരുൺ, ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന എല്ലാ സംഘടങ്ങൾക്കും അവരുടെ പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചു.
അരുൺ ഗോപിയുടെ വാക്കുകൾ
നാടിനൊപ്പം Dyfi...!!
കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവർക്ക് ഭക്ഷണവും ആവശ്യക്കാർക്ക് മരുന്നും അശരണർക്കു താമസവും ഒറ്റപെട്ടവർക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാർ വാഴക്കാല പടമുകളിൽ അഹോരാത്രം ജീവിക്കുന്നു.. അവർക്കൊപ്പം കുറച്ച്നേരം ഞാനും!! Dyfi പ്രവർത്തകൻ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊർജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു!! നന്ദി ഇത്തരം പ്രവർത്തനങ്ങളിലൂടെ നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് Dyfi..!!
ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്...!! സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ