
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് നടൻ മിഥുന് ചക്രബര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിഥുൻ ചക്രബർത്തി തന്റെ സിനിമയിലെ ചില ഡയലോഗുകള്‍ പറഞ്ഞത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായെന്ന പരാതിയില്‍ മണിക്ടല പോലീസ് കേസെടുത്തിരുന്നു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈനായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു 71 കാരനായ മിഥുന് ചക്രബര്‍ത്തി. മാർച്ച് 7ന് കൊൽക്കത്തയിലെ റാലിയിൽ വച്ച ബിജെപിയിൽ ചേർന്ന ശേഷം നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിൽ തൃണമൂൽ ഉയർത്തിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു
എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിഥുൻ ചക്രബർത്തി കോൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നടനെ ഓൺലൈനായി ചോദ്യം ചെയ്യാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് തന്റെ സിനിമ ഡയലോഗുകളല്ല കാരണമെന്ന് മിഥുന് ചക്രബര്‍ത്തി ചോദ്യം ചെയ്യലിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ