
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ്റേതായി റിലീസിനെത്തിയ ചിത്രം. അതുതന്നെയാണ് പഠാനെ സിനിമാസ്വാദകർ ഏറ്റെടുക്കാൻ കാരണം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എസ്ആർകെ ചിത്രം റിലീസിന് എത്തിയപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഒന്നും തന്നെ ഷാരൂഖ് ചിത്രത്തെ ബാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിവിധ മേഖലകളിൽ നിന്നുള്ള നിരധി പേരാണ് പഠാനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ പഠാൻ ടീമിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ആറ്റ്ലി.
"വിസ്മയിപ്പിക്കുന്ന ആക്ഷനുമായെത്തിയ ശുദ്ധമായ സ്റ്റൈലിഷ് എന്റർടെയ്‌നർ ആണ് പഠാൻ. ഷാരൂഖ് ഖാൻ സാർ താങ്കളുടെ ഫുൾ ഓൺ ആക്ഷൻ കാണുന്നത് വളരെ സന്തോഷകരമായിരുന്നു. ദീപിക പദുക്കോൺ അതിശയിപ്പിച്ചു. ജോൺ എബ്രഹാം മാരകമായിരുന്നു. സിദ്ദാർഥ് ആനന്ദിന്റെ(സംവിധായകൻ) പ്രചോദനാത്മകമായ മഹത്തായ പ്രവൃത്തി ഇഷ്ടപ്പെട്ടു. ആദിത്യ ചോപ്ര സാർ(നിർമാതാവ്) മികച്ച ബ്ലോക്ക്ബസ്റ്ററിന് അഭിനന്ദനങ്ങൾ", എന്നാണ് ആറ്റ്ലി കുറിച്ചത്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം, റിലീസ് ചെയ്ത് ഒരുദിവസം പിന്നിടുന്നതിന് മുൻപ് തന്നെ ബോക്സ് ഓഫീസ് കുതിപ്പിന് തയ്യാറെടുത്തിരിക്കുകയാണ് പഠാൻ. പിവിആര്‍, ഐനോക്സ്., സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 20.35 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇന്ന് വൈകിട്ട് 3 വരെ ട്രാക്ക് ചെയ്യപ്പെട്ട കണക്കുകളാണ് ഇത്.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്‍ അണിയറയിൽ ഒരുങ്ങുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്.
'അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല'; ധർമ്മജൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ