ജോർദാനിൽ നിന്ന് മടങ്ങിയെത്തിയതിൽ ആശ്വാസം; 'ആടുജീവിതം' 60 ശതമാനം പൂർത്തിയായെന്നും ബ്ലെസി

By Web TeamFirst Published May 22, 2020, 12:22 PM IST
Highlights

മലയാള സിനിമാ മേഖലയിൽ നിന്നും ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായും ബ്ലെസി പ്രതികരിച്ചു. 

കൊച്ചി: ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതിൽ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. മലയാള സിനിമാ മേഖലയിൽ നിന്നും ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായും ബ്ലെസി പ്രതികരിച്ചു. 

സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകൾ സഹാറ മരുഭൂമിയിലും, ജോർദാനിലും പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും ബ്ലെസി പറഞ്ഞു. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. കൊവിഡ് പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ സംഘം ഇന്നാണ് തിരിച്ചെത്തിയത്.  കൊച്ചിയിലാണ് സംഘം വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. 

ഇവർക്ക് ഫോർട്ട് കൊച്ചിയിൽ ക്വാറന്റീനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പണം നൽകിയുള്ള ക്വാറന്‍റീൻ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി  58 അംഗ സംഘമാണ് ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. 

 

click me!