പ്രേമലു രണ്ടിന്റെ പ്രതീക്ഷകള്‍ എന്തൊക്കെ?, സംവിധായകന്റെ വാക്കുകള്‍

Published : Apr 20, 2024, 03:25 PM ISTUpdated : Apr 20, 2024, 04:53 PM IST
പ്രേമലു രണ്ടിന്റെ പ്രതീക്ഷകള്‍ എന്തൊക്കെ?, സംവിധായകന്റെ വാക്കുകള്‍

Synopsis

പ്രേമലു രണ്ടിന്റെ പ്രതീക്ഷകള്‍.

മലയാളത്തില്‍ അടുത്തകാലത്ത വൻ വിജയ ചിത്രമായി മാറിയതാണ് പ്രേമലു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം വൻ ചര്‍ച്ചയുമായി. പ്രേമലു രണ്ടിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഗിരീഷ്.

പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്‍ക്ക് വിജയം നേടാനായി എന്നതിനാല്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചതും വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Read More: ഇങ്ങനെയും ആവേശമോ?, ഒമ്പത് ദിവസങ്ങളിലും തുടര്‍ച്ചയായി കേരളത്തില്‍ നേടിയ തുക കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്