'അമറും ലിയോ'യും തമ്മിലുള്ള ബന്ധമെന്ത് ? ഫ്ലാഷ് ബാക്ക് വ്യാജം ! കൺഫ്യൂഷനടിച്ച് ആരാധകർ

Published : Oct 30, 2023, 09:10 AM ISTUpdated : Oct 30, 2023, 09:24 AM IST
'അമറും ലിയോ'യും തമ്മിലുള്ള ബന്ധമെന്ത് ? ഫ്ലാഷ് ബാക്ക് വ്യാജം ! കൺഫ്യൂഷനടിച്ച് ആരാധകർ

Synopsis

മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ടെന്ന് സംവിധായകന്‍. 

രു വിജയ് ചിത്രത്തിനും ലഭിക്കാത്തത്ര ഹൈപ്പ് ലഭിച്ച സിനിമ ആയിരുന്നു 'ലിയോ'. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമാണോ ലിയോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പ്രേക്ഷകരുടെ ആവേശം. ഒടുവിൽ തിയറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷ ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എങ്ങും ലിയോ തരം​ഗം ഉന്നതിയിൽ നിൽക്കുന്നതിനിടെ ലോകേഷ് കനകരാജിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ഇതിൽ ലിയോയിലെ ഫ്ലാഷ് ബാക്കിൽ ഏറെക്കുറെ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ലോകേഷ്. 

മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ലിയോ ആരാണെന്ന് പാർത്ഥിപൻ പറഞ്ഞിട്ടില്ല. ഇത് മനസിലാകാതിരിക്കാൻ പല ഭാ​ഗങ്ങളും കട്ട് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സിനി ഉലകം എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

"ലിയോ ആരാണെന്ന് പാർത്ഥിപൻ ഇതുവരെ പറഞ്ഞിട്ടില്ല. മൻസൂർ അലി ഖാനല്ലേ ലിയോയെ പറ്റി പറഞ്ഞത്. അയാൾ സത്യവും കള്ളവും പറയാൻ സാധ്യതയുണ്ട്. എല്ലാ കഥയ്ക്കും ഒരു പെസ്പക്ടീവ് ഉണ്ടാകുമല്ലോ എന്നാണ് ഫ്ലാഷ് ബാക്കിന്റെ തുടക്കത്തിൽ മൻസൂർ പറയുന്നത്. ഇതെന്റെ പെസ്പക്ടീവ് ആണെന്ന് പറഞ്ഞായിരുന്നു അയാളാ കഥ തുടങ്ങിയത്. പക്ഷേ പിന്നീടത് കട്ട് ചെയ്തു. പറയാൻ പോകുന്ന കഥ വ്യാജമാണെന്ന് അതിലൂടെ തന്നെ മനസിലാകും എന്നത് കൊണ്ടായിരുന്നു അത്", എന്ന് ലോകേഷ് പറയുന്നു. 

'ആ നിമിഷം ഞാനെന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു'; ആമിര്‍ ഖാനെ കുറിച്ച് സംവിധായകൻ

എൽസിയുവിലെ ഓർഫനേജ് കണക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് "സത്യമം​ഗലം ഓർഫനേജിന്റെ കണക്ഷൻ വേറൊരിടത്താണ് ഉള്ളത്. ഫഹദ് ഫാസിൽ(അമർ- വിക്രം സിനിമ) ഒരു ഓർഫനേജിൽ ആണ് വളർന്നത്. അത് സിനിമയിൽ പുള്ളി പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷേ ലിയോയും അമറും തമ്മിൽ ബന്ധമുണ്ടാകാം. എൽസിയു എന്നത് കുട്ടികളുടെ സംരംക്ഷണം ലഹരിക്കെതിരായ പോരാട്ടം എന്നിവയാണ്", എന്ന് ലോകേഷ് പറയുന്നു.

തൃഷയെ ഓര്‍ഫനേജില്‍ വച്ചാണ് കണ്ടതെന്ന് പാര്‍ത്ഥി ചിത്രത്തില്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ തൃഷയ്ക്കും സത്യമംഗലം ഓര്‍ഫനേജുമായി ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  അതേസമയം, കൈതി 2,വിക്രം 2 തുടങ്ങിയവയിൽ എൽസിയുവിലെ എല്ലാ കഥാപാത്രങ്ങളെയും കാണിക്കുമെന്നും പുതിയ വില്ലൻ ഹീറോസ് വരുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍