'ആ നിമിഷം ഞാനെന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു'; ആമിര്‍ ഖാനെ കുറിച്ച് സംവിധായകൻ
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.

'ജയ ജയ ജയ ജയ ഹേ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായി മാറിയ സംവിധായകൻ ആണ് വിപിൻ ദാസ്. ചിത്രം പുറത്തിറങ്ങി ഒരുവർഷം പിന്നിട്ടപ്പോൾ വിപിൻ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആമിർ ഖാൻ ആണ് സംവിധായകന്റെ പോസ്റ്റിലെ താരം. ആമിർ ഖാനെ കണ്ടതും അദ്ദേഹം പങ്കുവച്ച സ്നേഹാന്വേഷണങ്ങളും തന്റെ ജീവിതത്തിൽ എന്നും വിലപ്പെട്ടതായിരിക്കുമെന്ന് വിപിൻ ദാസ് കുറിക്കുന്നു.
വിപിൻ ദാസിന്റെ വാക്കുകൾ ഇങ്ങനെ
ഒരു ദിവസം, ചെറിയൊരു നഗരത്തിലെ സിനിമാ സംവിധായകൻ പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ, എക്കാലത്തെയും സൂപ്പർ സ്റ്റാറിൽ നിന്നും ജയജയജയജയഹേ എന്ന തന്റെ ചെറിയ സിനിമയെക്കുറിച്ച് ഒരു മെസേജ് ലഭിച്ചു. "ഹായ് വിപിൻ ദിസ് ഈസ് ആമിർ ഖാൻ" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് കൂടുതൽ അയഥാർത്ഥമായി. ആ നിമിഷം ഞാനെന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു.
ഒരിടവേളയ്ക്ക് ശേഷം ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നപ്പോൾ, എന്റെ ജീവിതം മുഴുവൻ കൺമുന്നിലൂടെ മിന്നിമറിയുകയായിരുന്നു.. ഞങ്ങൾ പങ്കിട്ട ഓരോ കൂടിക്കാഴ്ചകളും കഥകളും സിനിമകളും ഭക്ഷണങ്ങളും എനിക്ക് എപ്പോഴും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം കാണിക്കുന്ന കരുതലും സൗഹൃദവും ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യമാണ്, അത് എക്കാലവും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിർ സാറിന്റെ സ്നേഹത്തിന് നന്ദി. ഈ നന്ദി എന്റെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ജയ ഹേ ഇഷ്ടപ്പെടുന്നവരുമായി പങ്കിടുന്നു. എല്ലാവർക്കും നന്ദി.
'അർജുൻ ചക്രവർത്തി: ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍' ഫസ്റ്റ് ലുക്ക് പുറത്ത്
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ പ്രമേയം കൊണ്ട് പുകഴ്ത്തപ്പെട്ടു. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രത്തിൽ ദർശന രാജേന്ദ്രൻ ആയിരുന്നു നായിക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..