
തമിഴിലെ യുവ നടൻ ശ്രീ എന്ന ശ്രീറാം നടരാജൻ കുറച്ചുനാളായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. തീരെ മെലിഞ്ഞ, കണ്ടാല്‍ തിരിച്ചറിയാത്ത വിധമായിരുന്നു ശ്രീ. ശ്രീ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
ശ്രീയുടെ കുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവിടുകയായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ്. ശ്രീറാം ആശുപത്രിയിലാണ് എന്നും ഡോക്ടറുടെ ഉപദേശപ്രകാരം താല്‍ക്കാലികമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണം. അദ്ദേഹം അസുഖം ഭേദമാകുന്നതിലും തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിലും ശ്രദ്ധിക്കുകയാണ്. അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും ഞങ്ങളെ വിഷമിപ്പിക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഓണ്‍ലൈൻ മാധ്യമങ്ങളടക്കം വിട്ടുനില്‍ക്കണം എന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനനഗരത്തില്‍ ശ്രീ നടരാജൻ പ്രധാന വേഷം ചെയ്‍തിരുന്നു. നേരത്തെ ശ്രീയുടെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് ചില ആരാധകര്‍ ലോകേഷ് കനകരാജിനെ ടാഗ് ചെയ്‍ത്‍രുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് താരത്തെ കണ്ടെത്തിയത്. ലോകേഷ് കനകരാജ് അതിനാലാണ് കുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചതും.
സമൂഹ മാധ്യമങ്ങളില്‍ നിന്ന് അകന്നുകഴിയുന്ന താരമായിരുന്നു ശ്രീ. അതിനാല്‍ അടുത്തിടെ പോസ്റ്റ് ചെയ്‍ത ചിത്രങ്ങള്‍ ആരാധകരില്‍ സംശയമുണര്‍ത്തി. മെലിഞ്ഞ് വിളറിയ രൂപത്തിലായിരുന്നു അദ്ദേഹം. മുടി നീട്ടി വളര്‍ത്തുകയും ചെയ്‍തിരുന്നു. ശ്രീയുടെ മാനസിക നില തകരാറിലാണോയെന്ന് ചോദ്യങ്ങളുയര്‍ത്തിയിരുന്നു ആരാധകര്‍. എന്തായാലും ശ്രീയുടെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ കുറിപ്പ് പുറത്തുവിട്ടത് അതേ തുടര്‍ന്നും ആയിരുന്നു. എവിടെയാണ് ശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More: ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക