
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാല്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ മോഹൻലാലിന് 2009ലാണ് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത്. ഇതില്‍ മോഹൻലാലിനെ ചിലര്‍ പരിഹസിച്ചിരിുന്നു. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ മേജര്‍ രവി പോപ്പിൻസ് എന്ന യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍.
മോഹൻലാലിനെ ലെഫ്റ്റനന്റ് പദവി കൊടുത്തു എന്ന് പറയുന്ന ലാംഗേജ് തന്നെ തെറ്റാണ്. ഇതെന്തോ ഔദാര്യം കൊടുത്തത് പോലെയാണ്. അദ്ദേഹത്തെ വെച്ച് ചെയ്‍ത സിനിമകള്‍ ഞാൻ ആര്‍മി ക്ലിയറൻസിന് വേണ്ടിയിട്ട് അവിടെ കൊണ്ട് കാണിച്ചിരുന്നു. അങ്ങനെ അവിടത്തെ മലയാളി ഓഫീസേഴ്‍സും ജനറല്‍സും ഇതെല്ലാം കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ലാലിന്റെ അടുത്ത് വൈ നോട്ട് ലാല്‍ ബി ആൻ അംബാസഡഡര്‍ എന്ന് ചോദിച്ചത്. ഇപ്പോഴും അതിന്റെ റിക്വസ്റ്റ് എന്റെയടുത്തുണ്ട്. ലാലിന്റെ അടുത്ത് ചോദിച്ച് ലാല്‍ അതിന് റെഡി ആണ് എന്ന് പറഞ്ഞതിന് ശേഷമാണ് ബാക്കി പേപ്പറുകളൊക്കെ പ്രൊസസ് ചെയ്യുന്നത്.
മോഹൻലാല്‍ എന്ന വികാരത്തില്‍ ആര്‍മിയില്‍ ചേര്‍ന്നവരുണ്ട്. അത് നിങ്ങള്‍ക്ക് മനസ്സിലാകില്ല. മമ്മൂക്കയ്‍ക്ക് പദവി നല്‍കിയാൻ അദ്ദേഹത്തിന് കുറേ ഫാൻസ് ഉണ്ട്. ഞാൻ മമ്മൂക്കയോട് ചോദിച്ചു, വാ നമുക്ക് കയറാം എന്ന് പറഞ്ഞപ്പോള്‍ നമുക്ക് നോക്കാം എന്ന് പറഞ്ഞു.
മോഹൻലാലിന് ഇതിന് അഞ്ച് പൈസയുടെ ഒരു ഗുണവുമില്ല. ഈ കശ്‍മീര്‍ വിസിറ്റിന് പോകുന്നതിനൊക്കെ ലാലാണ് ടിക്കറ്റ് എടുക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൊടുത്ത് അവിടെ പോയി അവിടെ താമസം മാത്രം പട്ടാളത്തിന്റെ ഗെസറ്റ് ഹൗസുകളില്‍ ആയിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല. പിന്നെ എന്താ അദ്ദേഹത്തിന് ഉള്ളത്. ആ യൂണിഫോം ഇട്ടിട്ട് പോകാം എന്നുള്ളത്. എന്തുകൊണ്ടാണ് ആര്‍മി അത് കൊടുത്തത്. നമ്മള്‍ ആര്‍മിക്ക് ഗുണമുണ്ട്, അതുകൊണ്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ