
ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും പുറമെ ശ്രദ്ധിക്കപ്പെടുന്നൊരു കാര്യം ടൈറ്റില്‍ അനൗൺസ്മെന്റ് പോസ്റ്ററാണ്. പോസ്റ്റർ പുറത്തുവന്നു കഴിഞ്ഞാൽ അവയെ ഇഴകീറി പരിശോധിച്ച് അല്ലെങ്കിൽ അതിന്റെ ഉള്ളറകളിലേക്കിറങ്ങി അനാലിസിസ് നടക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളും ധാരാളമാണ്. അത്തരത്തിലൊരു പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മലയാള സിനിമയിൽ ഹൊറർ സിനിമകളുടെ പ്രിയ സംവിധായകനായ രാഹുൽ സദാശിവന്റെ അടുത്ത പടം ഒടിയന്റെ പോസ്റ്ററാണിത്.
പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒടിയൻ. ഒരു കണ്ണാടിയും അതിനുള്ളിൽ മനുഷ്യനാണോ മൃഗമാണോ എന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന തരത്തിലൊരു രൂപവുമാണ് അനൗൺസ്മെന്റ് പോസ്റ്ററിൽ ഉള്ളത്. മോഹൻലാൽ ചിത്രത്തിൽ പറയാത്തതും പൂർണ്ണമായും ഇരുട്ടിൽ നടക്കുന്ന ഒരു സർവൈവൽ ത്രില്ലർ ആയിരിക്കും ചിത്രമെന്നുമാണ് അനാലിസിസുകൾ. "ഒടിയൻ-2018 സിനിമയിൽ പറയാത്ത, ഒടിയന്മാരെ കുറിച്ചുള്ള വളരെ ഡാർക്ക് ആയിട്ടുള്ള ഒരു കാര്യം ആണ് ഈ പോസ്റ്ററിൽ ഉള്ളത്. ഒടിയന്മാർ തങ്ങളുടെ ശക്തിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചാ*പിള്ളകളെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബോഡി ഉണക്കി പൊടിച്ച് തങ്ങളുടെ ആഭിചാര ക്രിയകൾക്ക് വേണ്ടി, വേഷം മാറാനും മറ്റും ഉപയോഗിച്ചിരുന്നതായി കഥകൾ കേട്ടിട്ടുണ്ട്. പുതിയ ഒടിയന്റെ പോസ്റ്ററിൽ ഇതാണ് കാണുന്നതും. ഗർഭപ്രത്രത്തിലെന്ന പോലെ കിടക്കുന്ന ആഴ്ചകൾ പ്രായമുള്ള കുട്ടിയുടെ സ്കെൽറ്റൺ", എന്നാണ് ഒരാളുടെ വിലയിരുത്തൽ. അനന്ദു എന്ന ആളുടെ അനാലിസിസ് ചുവടെ ചേർക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ