'ആര്‍ആര്‍ആര്‍' രണ്ടാം ഭാഗം, പ്രതികരണവുമായി സംവിധായകൻ രാജമൗലി

Published : Mar 16, 2023, 08:53 PM IST
'ആര്‍ആര്‍ആര്‍' രണ്ടാം ഭാഗം, പ്രതികരണവുമായി സംവിധായകൻ രാജമൗലി

Synopsis

'ആര്‍ആര്‍ആറിന്റെ' രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ രാജമൗലി.

ഓസ്‍കര്‍ തിളക്കത്തിലാണ് ഇപ്പോള്‍ 'ആര്‍ആര്‍ആര്‍'. ആര്‍ആര്‍ആ'റിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കര്‍ ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‍കര്‍ ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ 'ആര്‍ആര്‍ആര്‍' സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്.

ഇപ്പോള്‍ 'ആര്‍ആര്‍ആറി'ന് ഓസ്‍കര്‍ ലഭിച്ചതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ വേഗത്തിലാക്കുമോയെന്ന് വെറൈറ്റി മാഗസിൻ ചോദിച്ചപ്പോഴായിരുന്നു രാജമൗലി മനസ് തുറന്നത്. ഓസ്‍കര്‍ നേട്ടം എന്തായാലും രണ്ടാം ഭാഗത്തിന്റ രചനാ ജോലികള്‍ വേഗത്തിലാക്കാൻ പ്രചോദനമാകും, തീര്‍ച്ചയായും അതേ, നമുക്ക് നോക്കാം എന്നുമായിരുന്നു രാജമൗലിയുടെ മറുപടി. 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്‍തപ്പോള്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചനയില്ലായിരുന്നു. 'ആര്‍ആര്‍ആറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട് എന്ന് പിന്നീടായിരുന്നു രാജമൗലി വെളിപ്പെടുത്തിയത്.

'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്‍ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക