ആസിഫ് നായകനായി ആക്ഷൻ സിനിമയോ?, കിടിലൻ മറുപടിയുമായി രോഹിത് വി എസ്

Published : May 06, 2021, 12:21 PM IST
ആസിഫ് നായകനായി ആക്ഷൻ സിനിമയോ?, കിടിലൻ മറുപടിയുമായി രോഹിത് വി എസ്

Synopsis

ആസിഫ് അലിയെ നായകനാക്കി ആക്ഷൻ സിനിമ സംവിധാനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് രോഹിത് വി എസിന്റെ മറുപടി.

അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് രോഹിത് വി എസ്. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകൻ. ആസിഫ് അലിയെ നായകനാക്കി എത്തിച്ച ഇബ്‍ലിസ് എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഇപോഴിതാ ആസിഫ് അലിയെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് രോഹിത് വി എസ്.

ഇൻസ്റ്റാഗ്രാമില്‍ ക്വസ്റ്റ്യൻ ആൻസര്‍ സെഷനിലായിരുന്നു രോഹിതിന്റെ മറുപടി. ആസിഫിനെ വെച്ച് ഒരു ആക്ഷൻ പടം ചെയ്യുന്നുണ്ടെന്ന് കേട്ടു, ഒരു കമന്റ് സെഷനില്‍ കണ്ടതാ എന്നായിരുന്നു ചോദ്യം. ആഗ്രഹമുണ്ട്, ഒരു നല്ല ഇടി കൊടുക്കണമെന്നുണ്ട് എന്നായിരുന്നു രോഹിത് വി എസിന്റെ മറുപടി. ഇത് ആസിഫ് അലിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

ആക്ഷനും പ്രധാന്യം നല്‍കിയ കള എന്ന സിനിമയാണ് രോഹിത് വി എസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്.

ടൊവിനോയായിരുന്നു കള എന്ന സിനിമയില്‍ നായകനായി എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യഷ്- ഗീതു മോഹൻദാസ് ചിത്രം; 'ടോക്സിക്' നാളെ മുതൽ തിയറ്ററുകളിൽ
കേരളത്തിലെ ആവേശം പതിന്മടങ്ങ്; ഇനി വണക്കം തമിഴ്നാട് ! 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ് റിലീസ് തിയതി