'പൊന്നുമോനേ മാപ്പ്.. 51 മുറിവുകൾ, ആ വേദന ചിന്തിക്കാനാവുന്നതിനും അപ്പുറം'; നെടുമങ്ങാട്ടെ ക്രൂരതയിൽ സംവിധായകൻ

Published : May 31, 2026, 02:42 PM IST
Nedumangad

Synopsis

സംവിധായകൻ സന്തോഷ് നായർ നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ക്രൂരതയുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ മനസുലഞ്ഞ് സംവിധായകൻ സന്തോഷ് നായർ. ​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് അർഷിദിന്റെ കൊലപാതകമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ലെന്നും സന്തോഷ് പറയുന്നു. പരാതികൾ ലഭിച്ചിട്ടും പൊലീസിന്റേയും ചൈൽഡ് ലൈനിന്റേയും ഭാ​ഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്നും സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വേദനയോടെ സന്തോഷ് പറയുന്നു.

സന്തോഷ് നായരുടെ വാക്കുകൾ ഇങ്ങനെ

പൊന്നുമോനേ, മാപ്പ്..പകരം വെക്കാനില്ലാത്ത വേദനയോടെ..

​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം. ആ പൊന്നുമോൻ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്കർ എന്ന മൃഗം ആ കുരുന്നിനോട് ചെയ്തത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്.

​പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്!

​ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ. ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു. ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.

​വേദന തിന്നാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്. ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കണം.

​അധികാരികളുടെ വൻ വീഴ്ച പ്രകടമാണ്!

കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല.

​കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം. ആദരാഞ്ജലികൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ'; ശ്രീലേഖയുടെ ആർത്തവ പരാമർശത്തിൽ ഭാ​ഗ്യലക്ഷ്മി
കളക്ഷന്‍ 220 കോടി! ദൃശ്യം 3 ല്‍ 'അഭിനയിച്ചതിന്' ജോര്‍ജുകുട്ടിയുടെ വീടിന് ലഭിച്ച പ്രതിഫലം എത്ര?