സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ

Published : Jan 24, 2025, 07:40 PM ISTUpdated : Jan 24, 2025, 10:10 PM IST
സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ

Synopsis

സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥിൽ തുടരുകയാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥിൽ തുടരുകയാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ല.

എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനിൽക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നൽകിവരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്.

കൊച്ചി ആസ്റ്റര്‍  മെഡിസിറ്റി ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി.നിലവിൽ  വെന്‍റിലേറ്ററിൽ തുടരുകയാണ്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി. 

വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും കത്തിയമര്‍ന്നു

നരഭോജി കടുവക്കായി സർവസന്നാഹവുമായി വനംവകുപ്പ്; പഞ്ചാര കൊല്ലിയിൽ നിരോധനാജ്ഞ,ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ