സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം: നില ഗുരുതരം, ആശുപത്രിയിൽ ചികിത്സയിൽ

Published : Aug 07, 2023, 05:29 PM ISTUpdated : Aug 08, 2023, 06:57 AM IST
സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം: നില ഗുരുതരം, ആശുപത്രിയിൽ ചികിത്സയിൽ

Synopsis

സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നും നിലവിൽ എക്മോ സപ്പോർട്ടിലാണുളളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ  കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ