'മാവീരനും' ഹിറ്റ്, ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Published : Aug 07, 2023, 04:57 PM ISTUpdated : Aug 18, 2023, 06:17 PM IST
'മാവീരനും' ഹിറ്റ്, ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം 'മാവീരന്റെ' ഒടിടി റിലീസ് പ്രഖ്യാപിച്ചു.

തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്‍ടിക്കാൻ ശിവകാര്‍ത്തികേയനാകുന്നുണ്ട്. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രവും ആവേശം തീര്‍ക്കാറുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശനത്തിനെത്തിയ 'മാവീരൻ' ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വളരെ പെട്ടെന്നു തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു ശിവകാര്‍ത്തികേയൻ നായകനായ 'മാവീരൻ'. ആമസോണില്‍ പ്രൈം വീഡിയോയില്‍ 11നാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്.

മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയായത്. ശിവകാര്‍ത്തികേയന്റെ വേറിട്ട സ്റ്റൈലിലുള്ള ഒരു ചിത്രം എന്നായിരുന്നു അഭിപ്രായങ്ങള്‍. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായത്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളില്‍ എത്തിയത് 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.

ശിവകാര്‍ത്തികേയന്റെ മറ്റൊരു  ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസൻ ആണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രം കശ്‍മിരില്‍ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' പ്രദര്‍ശനത്തിന് എത്തുക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Read More: ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ