
കൊച്ചി: തന്‍റെ സിനിമയ്ക്കെതിരെ ചിലര്‍ ശത്രുത പുലര്‍ത്തുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖിന്‍റെ വെളിപ്പെടുത്തല്‍. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുതയാണ് ഇവിടെ. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ അര്‍ക്കൊക്കെയോ ഇവിടെ വരാമെന്നാണ് ധാരണ, അതുകൊണ്ട് തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് പഴയ തലമുറ സംവിധായകരാണ് സിദ്ദിഖ് പറയുന്നു.
Read More: ബിഗ് ബ്രദര്‍ റിവ്യൂ വായിക്കാം
ഒരു നടന്‍ ഇത്തരം കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് കേട്ടത് എന്നും സിദ്ദിഖ് പറയുന്നു. സിദ്ദിഖ് ഇത് സംബന്ധിച്ച നടന്‍ പറഞ്ഞ് കേട്ടത് എന്ന് പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെ - ‘മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്‍റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.’
Read More: ബിഗ് ബ്രദറി'ലെ പുതിയ ഗാനമെത്തി; വീഡിയോ കാണാം
ഇത്തരത്തില്‍ തന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിനെതിരെ സംഘടിത സൈബര്‍ ആക്രമണം നടക്കുന്നതായി സിദ്ദിഖ് ആരോപിക്കുന്നു. സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിദ്ദിഖ് ആരോപിക്കുന്നു. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ടെന്നും സിദ്ദിഖ് പറയുന്നു. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ