മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ലെ പുതിയ വീഡിയോ ഗാനം എത്തി. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.എംജി ശ്രീകുമാറും ബിന്ദു അനിരുദ്ധനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ.അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തിൽ  പ്രധാനവേഷത്തിലെത്തുന്നു.