ദ ഗോട്ടിന്റെ ആ അപ്‍ഡേറ്റ് ചോദിച്ച ആരാധകന് മറുപടിയുമായി വെങ്കട് പ്രഭു

Published : Feb 23, 2024, 03:42 PM IST
ദ ഗോട്ടിന്റെ ആ അപ്‍ഡേറ്റ് ചോദിച്ച ആരാധകന് മറുപടിയുമായി വെങ്കട് പ്രഭു

Synopsis

ദളപതി വിജയ്‍ നായകനാകുന്ന ചിത്രമാണ് ദ ഗോട്ട്.

ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ട് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം സിനിമയുടെ ആരാധകര്‍ ആവേശത്തോടെ ഒരു അപ്‍ഡേറ്റ് ചോദിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭു നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ദ ഗോട്ടിലെ ഗാനത്തിന്റെ റിലീസ് പെട്ടെന്നുണ്ടാകുമോയെന്ന് ചോദിക്കുകയായിരുന്നു ആരാധകൻ. കുറച്ച് നേരത്തെ ആയിപ്പോയി ആ ചോദ്യം എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി. 2024ന്റെ രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്ന് പ്രതീക്ഷിക്കുന്നത് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: മാറ്റമുണ്ടോ?, മോഹൻലാലോ മമ്മൂട്ടിയോ?, ഒന്നാമൻ ആര്? തകര്‍ന്നുപോയിട്ടും തലയുയര്‍ത്തി നിന്ന് ആ മലയാള ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്