'അതില്‍ സംശയം വേണ്ട', വാടിവാസലിനെ കുറിച്ച് വെട്രിമാരൻ

Published : May 13, 2024, 02:01 PM IST
'അതില്‍ സംശയം വേണ്ട', വാടിവാസലിനെ കുറിച്ച് വെട്രിമാരൻ

Synopsis

സൂര്യ നായകനായി പ്രഖ്യാപിച്ച വാടിവാസലിനെ കുറിച്ച് വെട്രിമാരൻ.  

സൂര്യയുടേതായി പ്രഖ്യാപിച്ചതില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യ നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രമാണ് വാടിവാസല്‍ എന്നതാണ് ഒരു ആകര്‍ഷണം. വാടിവാസലിന്റെ പുതിയൊരു അപ്‍ഡേറ്റ് ചര്‍ച്ചയാകുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ വാടിവാസലിന്റെ ചിത്രീകരണം തുടങ്ങുമെന്ന് വെട്രിമാരൻ വ്യക്തമാക്കിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വിടുതലൈ രണ്ടിന്റെ ചിത്രീകരണം 20 ദിവസം ബാക്കിയുണ്ട് എന്ന് വെട്രിമാരൻ വ്യക്തമാക്കിയ ശേഷമാണ് വാടിവാസലിന്റെ പ്രതീക്ഷയും സൂചിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വാടിവാസല്‍ ചിത്രീകരണം തുടങ്ങുമെന്നും വെട്രിമാരൻ വ്യക്തമാക്കി. അതില്‍ ഒരു സംശയവും വേണ്ടെന്ന് സംവിധായകൻ വെട്രിമാരൻ വ്യക്തമാക്കിയത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. സൂര്യ പിൻമാറിയേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ അതില്‍ വ്യക്തതയില്ല.

സംവിധായകൻ വെട്രിമാരന്റെ വാടിവാസലില്‍ സൂര്യ തന്നെ നായകനായി എത്താൻ കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകൻ സിരുത്തൈ ശിവയുടെ സൂര്യ ചിത്രം കങ്കുവ  ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദിഷാ പഠാണിയാണ് സൂര്യ നായകനാകുന്ന ചിത്രത്തില്‍ നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും സിരുത്തൈ ശിവയുടെ കങ്കുവയില്‍ സൂര്യക്കൊപ്പം പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും പ്രദര്‍ശനത്തിനെത്തുന്ന കങ്കുവ മൂന്നൂറ് കോടി ബജറ്റിലാണ് എന്നാണ് റിപ്പോര്‍ട്ട്.

സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Read More: ഒന്നാമത് ദീപികയോ ആലിയ ഭട്ടോ?, താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്