
ബോളിവുഡിലെ ഏപ്രിലില്‍ ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനത്ത് ആലിയ ഭട്ടാണ് ബോളിവുഡില്‍ എന്നാണ് ഓര്‍മാക്സിന്റെ പട്ടിക വ്യക്തമാക്കുന്നത്. മിക്ക മാസങ്ങളിലും ആലിയ ഭട്ടാണ് ബോളിവുഡില്‍ ഒന്നാമതെത്താറുള്ളതെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ നിരന്തരം എത്താറില്ലെങ്കിലും ജനപ്രീതിയില്‍ ബോളിവുഡില്‍ ആലിയ ഭട്ട് ഏപ്രിലിലും ഒന്നാമത് തുടരുന്നു എന്നാണ് ഓര്‍മാക്സിന്റെ പട്ടിക.
രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായി വരാനിരിക്കുന്ന ചിത്രം പ്രഭാസിന്റെ കല്‍ക്കി 2898 എഡിയാണ്. ദീപിക പദുക്കോണിന് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍ എന്ന സൂചനയും ഓര്‍മാക്സ് മീഡിയയുടെ താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നതില്‍ സഹായകരമായി. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനും ദീപിക പദുക്കോണിനാകാറുണ്ട്.
മൂന്നാം സ്ഥാനത്ത് കൃതി സനോണാണ് ബോളിവുഡില്‍ എത്തിയിരിക്കുന്നത് എന്നത് ഓര്‍മാക്സ് പുറത്തുവിട്ട താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താൻ തുണച്ചു. കൃതി സനോണിന് നിലവില്‍ ബോളിവുഡ് താരങ്ങളില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത് നേട്ടമായി. നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് ഓര്‍മാക്സിന്റെ പട്ടിക..
തൊട്ടുപിന്നില്‍ കൈറ അദ്വാനിയാണ്. ക്രൂ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായി തിളങ്ങിയ കരീനാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത്. ഏഴാമത് ശ്രദ്ധാ കപൂറും ബോളിവുഡ് താരങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്താണ് ബോളിവുഡില്‍ എന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമത് ദിഷാ പഠാണിയെത്തിയപ്പോള്‍ പത്താമത്തെ താരം അനുഷ്‍ക ശര്‍മയുമാണ്.
Read More: ബിഗ് ബോസിലെത്തുന്നതിന് മുമ്പും ശേഷവും, വീഡിയോയില്‍ ഫഹദിനെ അനുകരിച്ച് പൂജയും സിബിനും<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ