
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം നടന്നുവരുകയാണ്. ഹൈദരബാദില്‍ തന്‍റെ വോട്ട് രേഖപ്പെടുത്താൻ തിങ്കളാഴ്ച രാവിലെ ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്‍റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും രാജമൗലി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
താൻ പോളിംഗ് ബൂത്തിൽ എത്തിയ സാഹചര്യവും സംവിധായകൻ വെളിപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മഷിപുരണ്ട വിരലുകൾ കാണിക്കുന്ന ചിത്രത്തിലെ ക്യാപ്ഷന്‍ ഇങ്ങനെയാണ് “ദുബായിൽ നിന്ന് പറന്ന്... എയർപോർട്ടിൽ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് ഓടി, അതിനാലാണ് ക്ഷീണിച്ച പോലെ തോന്നുന്നത്, നിങ്ങള്‍ വോട്ട് ചെയ്തോ?' എന്നാണ് രാജമൗലി എഴുതിയിരിക്കുന്നത്.
യാതൊരു ഒഴിവ് കഴിവും പറയാതെ ഇത്രയും ദൂരെ നിന്നും വോട്ട് ചെയ്യാന്‍ എത്തിയ എസ്എസ് രാജമൗലിയെ പലരും പോസ്റ്റിന് അടിയില്‍ അഭിനന്ദിക്കുന്നുണ്ട്. ദുബായില്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ബാഹുബലി സംവിധായകന്‍.
നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് ആരംഭിച്ചത് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും വൈകിട്ട് 6 വരെ വോട്ടെടുപ്പ് നീളും. തിങ്കളാഴ്ച നേരത്തെ ഓസ്‌കർ ജേതാവായ സംഗീതസംവിധായകൻ എംഎം കീരവാണി ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. അല്ലു അര്‍ജുനും ഇവിടെയാണ് വോട്ട് ചെയ്തത്.
അദ്ദേഹത്തിന് മുമ്പ് മുതിർന്ന നടൻ ചിരഞ്ജീവിയും ഭാര്യ സുരേഖ കൊനിഡേലയും വോട്ടവകാശം വിനിയോഗിച്ചു. ജനങ്ങളോട് അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി വന്ന് നിങ്ങളുടെ അധികാരം വിനിയോഗിക്കുക ചിരഞ്ജീവി പറഞ്ഞു. ജൂനിയർ എൻടിആർ, ചലച്ചിത്ര നിർമ്മാതാവ് തേജ എന്നിവരും തിങ്കളാഴ്ച തെലങ്കാനയിലെ പോളിംഗ് ബൂത്തിലെത്തി.
മമ്മൂട്ടി-പൃഥ്വി ചിത്രം; കഥ രണ്ടുപേര്‍ക്കും ഓക്കെയാണ്, പക്ഷെ.. പൃഥ്വിരാജ് പറയുന്നു
ടൊവിനോ അപൂര്‍വ്വ സ്പെസിമന്‍, ആരോപണങ്ങളില്‍ കഴമ്പില്ല: പിന്തുണയുമായി ഡോ.ബിജു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ