മകളെ കാണാൻ സുബ്ബലക്ഷ്മി ഫ്ലാറ്റിന്റെ ബാൽക്കെണിയിൽ വന്ന് നിൽക്കുന്ന ദൃശ്യങ്ങൾ പലപ്പോഴായി താരയുടെ മകളും യുട്യൂബറുമായ സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. 

കൊച്ചി: മലയാളികളുടെയെല്ലാം മനസ് കീഴടക്കിയ കുടുംബമാണ് സൗഭാഗ്യ വെങ്കിടെഷിന്റേത്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാണുമെല്ലാം സെലബ്രിട്ടികളാണ്. ഒരു മാസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നടി സുബ്ബലക്ഷ്മി അന്തരിച്ചത്. മരിക്കുമ്പോൾ 87 വയസായിരുന്നു സുബ്ബലക്ഷ്മിയുടെ പ്രായം.

കിടപ്പിലാകുന്നത് വരെ താരയുടെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിലാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. താര പലവട്ടം തനിക്കൊപ്പം താമസിക്കാൻ സുബ്ബലക്ഷ്മിയെ വിളിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കുള്ള താമസമായിരുന്നു സുബ്ബലക്ഷ്മിക്കും താൽപര്യം. താരയുടെ വീട്ടിലെ ബാൽക്കെണിയിൽ നിന്നും നോക്കിയാൽ സുബ്ബലക്ഷ്മിയുടെ ഫ്ലാറ്റ് കാണാം. 

മകളെ കാണാൻ സുബ്ബലക്ഷ്മി ഫ്ലാറ്റിന്റെ ബാൽക്കെണിയിൽ വന്ന് നിൽക്കുന്ന ദൃശ്യങ്ങൾ പലപ്പോഴായി താരയുടെ മകളും യുട്യൂബറുമായ സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം താര കല്യാണും ഒറ്റയ്ക്കാണ് താമസം. മുത്തശ്ശിയുടെ വേർപാട് സംഭവിച്ച് ഒരു മാസം പിന്നിടുമ്പോൾ‌ ഹൃദയഭേദകമായ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്.

മുത്തശ്ശിയുടെ ഫ്ലാറ്റിലെ സാധനങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അമ്മ താര കല്യാണിനും മകൾ സുദർശനയ്ക്കും ഒപ്പം സൗഭാ​ഗ്യ എത്തിയത്. തനിക്ക് ഏറെ പ്രിയപ്പെട്ടൊരാൾ താമസിച്ചിരുന്ന സ്ഥലത്ത് അയാളുടെ അസാന്നിധ്യത്തിൽ ചെന്ന് അവരുടെ ഓർമകൾ അടങ്ങിയ വസ്തുക്കൾ കാണുമ്പോഴും കയ്യിലെടുക്കുമ്പോഴും ഹൃദയവേദന തോന്നുന്നുവെന്നാണ് സൗഭാ​ഗ്യ വീഡിയോയിൽ പറഞ്ഞത്. അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്ലാറ്റിൽ അമ്മയുടെ സാന്നിധ്യവും അമ്മ കത്തിക്കാറുള്ള ചന്ദനതിരിയുടെ മണവും തങ്ങി നിൽക്കുന്നുണ്ടെന്നാണ് താര കല്യാൺ പറഞ്ഞത്.

നേരത്തെ തന്നെ ഫ്ലാറ്റിലെ ഫർണീച്ചറുകൾ നീക്കം ചെയ്തിരുന്നു. ഇനിയുള്ളത് ഫോട്ടോകൾ, പൂജമുറിയിലെ സാധനങ്ങൾ, സുബ്ബലക്ഷ്മി ഉപയോ​ഗിച്ചിരുന്ന സാരികൾ മറ്റ് വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയാണ്.

YouTube video player

'അവിശ്വസനീയമായ പ്രഭാവലയം' : മോദിയെക്കുറിച്ച് സുരേഷ് ഗോപിയുടെ മകന്‍ മാധവ്.!

യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം