മാസ്സ് ലുക്കിൽ ചെമ്പൻ വിനോദ്; ഡിസ്കോ സെക്കന്റ്‌ ലുക്ക്‌ പുറത്തിറങ്ങി

Published : Oct 02, 2026, 09:57 AM IST
Chemban Vinod

Synopsis

ആന്റണി വര്‍ഗീസാണ് നായകനായി എത്തുന്നത്.

‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'ഡിസ്കോ'യുടെ ഒഫീഷ്യൽ സെക്കന്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് നിർമ്മിക്കുന്നത്.

‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദ് എഴുതുന്ന സിനിമയിൽ ആന്റണി വർഗീസ് പെപ്പെ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്‍ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘അഞ്ചക്കള്ളകോക്കാൻ’ അതിൻ്റെ ലോക്കൽ റോ ഫിലിം മെയ്ക്കിങ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കിൽ ഡിസ്കോ പൂർണ്ണമായും സ്റ്റൈലിഷ് ഇൻ്റർനേഷണൽ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഡിസ്കോയുടെ ടൈറ്റിലിൽ പോലും ഒരു തോക്കിനെ പ്രതീകാത്മമായി കാണിച്ചിട്ടുണ്ട്. ‘ഡിസ്‌കോ’യിൽ ഗൺഫൈറ്റുകൾക്കും ആക്ഷനും പ്രാധാന്യം ഉണ്ടെന്ന സൂചനയാണ് സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ നൽകുന്നത്.

സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയരായ സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡന്റ് ലാബ്സ്, സ്റ്റിൽസ്: ബൊയാക്, വിതരണം: ഐക്കൺ സിനിമാസ്, ഡിസൈൻസ്: കൃഷ്‍ണപ്രസാദ്, മാർക്കറ്റിങ്‌: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയ്ൻസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫഹദ് ഫാസിലിന്റെ ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഇന്ന് മുതൽ തിയേറ്ററുകളിൽ
രജനികാന്ത് ചിത്രം 'ജയിലർ 2' റിലീസിനൊരുങ്ങുന്നു; യുഎസ്എ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു