
നിവിന്‍ പോളിയുടേതായി (Nivin Pauly) വരാനിരിക്കുന്ന ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നാണ് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ അതിന്‍റെ വ്യത്യസ്‍തത കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കാം എന്ന സൂചനകളാണ് ലഭിക്കുന്നത്. ചില ട്രേഡ് അനലിസ്റ്റുകളും നിവിന്‍ പോളി ആരാധകരുമാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ (Disney Plus Hotstar) ചിത്രം വാങ്ങിയെന്നും ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയിരിക്കും ഇതെന്നുമാണ് പ്രചരണം. ചിത്രം സംബന്ധിച്ച ഒരു പ്രധാന അപ്‍ഡേറ്റ് നാളെ എത്തുമെന്നും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. നേരത്തേ പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ബ്രോ ഡാഡി'യും ഡയറക്റ്റ് ഒടിടി റിലീസിനായി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറുമായി കരാര്‍ ആയെന്ന് ഇതേ രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രം സംബന്ധിച്ചും ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്. അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍റെ രണ്ടാംഭാഗമായ 'Alien അളിയന്‍' എന്നിവയും രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ