'ആരും മിണ്ടല്ലേ'; തിയറ്ററിന് പുറത്ത് ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ, വീഡിയോ വൈറല്‍

Published : Mar 02, 2026, 09:14 AM IST
Divya Prabha imitates jayaram outside theatre playing Masthishka Maranam viral video

Synopsis

'മസ്തിഷ്ക മരണം' എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനിടെ നടി ദിവ്യ പ്രഭ നടൻ ജയറാമിനെ അനുകരിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു

സിനിമാ പ്രൊമോഷന്‍ വേദികളിലെ താരങ്ങളുടെ ചില അഭിപ്രായ പ്രകടനങ്ങളൊക്കെ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ ഒരു താരം മറ്റൊരു താരത്തെ അനുകരിക്കുന്നതിന്‍റെ രസകരമായ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടുകയാണ്. നടി ദിവ്യ പ്രഭ ജയറാമിനെ അനുകരിക്കുന്ന വീഡിയോയാണ് അത്. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം മസ്‍തിഷ്‍ക മരണത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള തിയറ്റര്‍ വിസിറ്റിന്‍റെ സമയത്തെ ദിവ്യ പ്രഭയുടെ വീഡിയോ ആണ് വൈറല്‍ ആവുന്നത്. പ്രദര്‍ശനം അവസാനിക്കാറായ സമയത്താണ് സംവിധായകന്‍ കൃഷാന്ദും ദിവ്യ പ്രഭയും അടക്കമുള്ളവര്‍ പുറത്തുനിന്ന് തിയറ്റര്‍ ഡോറിന് അടുത്തേക്ക് എത്തുന്നത്. കൂട്ടത്തിലൊരാള്‍ വാതിലിന് അടുത്തേക്ക് നടക്കുമ്പോള്‍ തടഞ്ഞുകൊണ്ട് ദിവ്യപ്രഭ നടത്തുന്ന ആംഗ്യങ്ങളാണ് സിനിമാപ്രേമികളെ ചിരിപ്പിക്കുന്നത്.

സമീപകാലത്ത് താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആശകള്‍ ആയിരം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായ തിയറ്റര്‍ വിസിറ്റിനെത്തിയ ജയറാമിനെയാണ് ദിവ്യ പ്രഭ അനുകരിക്കാന്‍ ശ്രമിച്ചതെന്ന് സിനിമാപ്രേമികള്‍ വേഗത്തില്‍ കണ്ടെത്തി. അവിടെയും ഇതേപോലെ പ്രദര്‍ശനം തീരാറായ സമയത്ത് ജയറാമും സംഘവും തിയറ്റര്‍ ഡോറിന് അടുത്ത് എത്തുകയായിരുന്നു. കൂട്ടത്തിലാരോ സംസാരിക്കുമ്പോള്‍ അത് നിര്‍ത്തിപ്പിക്കുന്നുണ്ട് ജയറാം. ഒപ്പം ക്ലൈമാക്സ് സമയത്തെ കാണികളുടെ റിയാക്ഷന്‍ കേള്‍ക്കാന്‍ തിയറ്ററിന് പുറത്ത് കാതോര്‍ക്കുകയും ചെയ്യുന്നു. ഇതാണ് അവസരം ലഭിച്ചപ്പോള്‍ ദിവ്യ പ്രഭ ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചത്. ജയറാമിന്‍റെ വീഡിയോയുമായി ചേര്‍ത്തും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

മലയാളത്തിലെ യുവ സംവിധായക നിരയില്‍ വേറിട്ട വഴിയേ സഞ്ചരിക്കുന്ന കൃഷാന്ദിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് മസ്‍തിഷ്‍ക മരണം. ഡിസ്ടോപ്പിയന്‍ സൈബർ പങ്ക് ഗണത്തില്‍ പെടുന്ന ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ ലഭിക്കുന്നത്. മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. അതേസമയം ഇടവേളയ്ക്ക് ശേഷം ജയറാമിന്‍റേതായി എത്തി തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആശകള്‍ ആയിരം. ജയറാമും മകന്‍ കാളിദാസും അച്ഛനും മകനുമായിത്തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യുകെ പശ്ചാത്തലമാക്കുന്ന മലയാള ചിത്രം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം 'കണ്ടന്‍'