ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് തിരക്കഥയും നിർമ്മാണവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ഡിസ്കോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം നവംബർ ആറിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്കോ'യുടെ ബുക്കിം​ഗ് ആരംഭിച്ചു. ചിത്രം നവംബർ 6ന് തിയറ്ററുകളിൽ എത്തും. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം, ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്.

ഡിസ്കോയുടേതായി ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത “ഇതിന്നോ ആദാമേ..” എന്ന ​ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ്, പി.ആർ.ഒ: ഹെയിൻസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming