നേരത്തെ ജയറാമിന്റെ വീട്ടിൽ സഞ്ജു സാംസൺ എത്തിയതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.
മലയാളികളുടെ പ്രിയ നടനാണ് ജയറാം. മിമിക്രി രംഗത്തു നിന്നും വെള്ളിത്തിരയിൽ എത്തിയ ജയറാം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. സിനിമാതാരം ആയെങ്കിലും മിമിക്രി ഇപ്പോഴും ജയറാമിന് ഹരമാണ്. പല പ്രമുഖരെയും അനുകരിച്ച് കയ്യടി നേടിയ ജയറാം, അടുത്തിടെ മണിരത്നം പ്രഭു എന്നിവരെ അവതരിപ്പിച്ച് സദസ്സിനെ കയ്യിലെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.
ജയറാം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘‘ഒരു ചെറിയ ശ്രമം’’ എന്നാണ് വീഡിയോയ്ക്ക് ജയറാം നൽകിയ ക്യാപ്ഷൻ. ഒപ്പം ഐപിഎല്ലിൽ സഞ്ജുവിന് വിജയ ആശംസകളും നടൻ നൽകുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
‘‘ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ, ജയറാമേട്ട ,ചേട്ടൻ ഞങ്ങളെ പോലെ ഉള്ള മിമിക്രി ആർട്ടിസ്റ്റുകൾക്കു ശെരിക്കും inspiration ആണ്’’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.
നേരത്തെ ജയറാമിന്റെ വീട്ടിൽ സഞ്ജു സാംസൺ എത്തിയതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. 'പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju...charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം', എന്നാണ് ഫോട്ടോ പങ്കുവച്ച് അന്ന് ജയറാം കുറിച്ചത്.
'എന്നോട് വിഷമമില്ലല്ലോ' എന്ന് അഖിൽ, ഞങ്ങളൊടൊപ്പം തന്നെ കളിക്കുന്നെന്ന് ഷിജു; കളം നിറഞ്ഞ് ഗോപിക
അതേസമയം, തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
