ഓര്‍മ്മയുണ്ടോ ആ പരസ്യം?; ഫോട്ടോയുമായി ദിവ്യാ ഉണ്ണി

Web Desk   | Asianet News
Published : Apr 18, 2020, 12:33 PM IST
ഓര്‍മ്മയുണ്ടോ ആ പരസ്യം?; ഫോട്ടോയുമായി ദിവ്യാ ഉണ്ണി

Synopsis

പഴയ ഒരു സിനിമയ്‍ക്ക് പത്ര പരസ്യത്തില്‍ മോഡലായതിന്റെ ഫോട്ടോ ആണ് ദിവ്യാ ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒരുകാലത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ നടി. സിനിമയില്‍ ഇപ്പോള്‍ ഇല്ലെങ്കിലും ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പഴയ മോഡല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയാണ് ദിവ്യാ ഉണ്ണി. ഏപ്രില്‍ 18 എന്ന സിനിമയുടെ പരസ്യത്തില്‍ മോഡലായതിന്റെ ഫോട്ടോയാണ് ദിവ്യാ ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

എന്റെ ആദ്യകാല മോഡലിന്റെ ഓര്‍മ്മകള്‍ എന്ന് ദിവ്യ ഉണ്ണി എഴുതിയിരിക്കുന്നു. ബാലചന്ദ്ര മേനോൻ സര്‍ സംവിധാനം ചെയ്‍ത ഏപ്രില്‍ 18ന്റെ പരസ്യം എന്നാണ് ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. ശോഭന ചേച്ചിയുടെ വര്‍ക്കുകളും സിനിമകളും തനിക്ക് ഏറെ ഇഷ്‍ടമാണ് അവരുടെ കടുത്ത ആരാധികയാണ് താനെന്നും ദിവ്യ ഉണ്ണി പറയുന്നു.  ദിവ്യാ ഉണ്ണിയും നൃത്തരംഗത്താണ് ഇപ്പോള്‍.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍