'അശ്വിൻ ജോലി രാജി വെച്ചു, ഇപ്പോൾ എന്റെ കമ്പനിയുടെ സിഇഒ'; വെളിപ്പെടുത്തി ദിയ കൃഷ്ണ

Published : Oct 12, 2026, 02:40 PM IST
Diya Krishna

Synopsis

അശ്വിൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് രാജിവെച്ചിട്ട് ആറു മാസമായി.

സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. ഭർത്താവ് അശ്വിൻ ഐടി ജോലി ഉപേക്ഷിച്ച് ഇപ്പോൾ തന്റെ സ്ഥാപനത്തിന്റെ സിഇഒ ആണെന്നും ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ ദിയ വെളിപ്പെടുത്തുന്നുണ്ട്. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും അശ്വിന് തക്കതായ ശമ്പളമോ ബഹുമാനമോ കിട്ടിയിരുന്നില്ലെന്നും ദിയ പറയുന്നു.

''അശ്വിൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് രാജിവെച്ചിട്ട് ആറു മാസമായി. അശ്വിൻ ആ തീരുമാനമെടുത്തപ്പോൾ ആദ്യം എന്റെ വീട്ടിലും അശ്വിന്റെ വീട്ടിലുമൊക്കെ ആശങ്കയുണ്ടായിരുന്നു. അശ്വിന് ആ ജോലിയിൽ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. ചെയ്തിരുന്ന ജോലിക്കുള്ള ബഹുമാനമോ ശമ്പളമോ കിട്ടുന്നില്ലായിരുന്നു. അശ്വിനായിരുന്നു ആ ടീമിലെ എല്ലാം. പതിനൊന്ന് മണിക്ക് എല്ലാവരും ജോലി നിർത്തി പോകുമ്പോൾ അശ്വിൻ ഒരുമണി വരെയൊക്കെ ജോലി ചെയ്യുമായിരുന്നു. എന്നാൽ അതിനുള്ള ബഹുമാനമൊന്നും കിട്ടുന്നില്ലായിരുന്നു. ഒരേ ദിശയിൽ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. ഒരു ലീവ് പോലും ചോദിച്ചാൽ മര്യാദയ്ക്ക് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു.

ഇപ്പോൾ ഓ ബൈ ഓസിയുടെ സിഇഒ ആണ് അശ്വിൻ. സെൽഫ് പ്രൊപ്രൈറ്റർ ആയതുകൊണ്ട് ഞാനാണ് അതിന്റെ ഫൗണ്ടർ‌. അശ്വിൻ സിഇഒ ആണ്. ബിസിനസിന്റെ ഒരു ഷെയർ അശ്വിനാണ് പോകുന്നത്. അതുകൊണ്ട് അശ്വിനിപ്പോൾ മുൻപത്തേതിനേക്കാൾ വരുമാനമായി, ലൈഫ് സ്റ്റൈൽ മെച്ചപ്പെട്ടു. ടെൻഷനും സ്ട്രെസുമില്ല. ആദ്യമൊക്കെ ജോലി വിടുന്നതിൽ പേടി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അശ്വിന്റെ കുടുംബവും എന്റെ കുടുംബവും ഓക്കെയായി. അശ്വിനുള്ളതുകൊണ്ടാണ് ഈ ബിസിനസ് നല്ലതുപോലെ പോകുന്നത്. കമ്പനിയുടെ മുഖവും തലച്ചോറും ഞാനാണെങ്കിൽ അതിന്റെ നട്ടെല്ല് അശ്വിനാണ്. ഓമിയെയും ഓ ബൈ ഓസിയെയും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് നന്ദി പറയേണ്ടത് അശ്വിനോടാണ്'', ദിയ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജേസണ്‍ സഞ്‍ജയ്‍യുടെ സംവിധാനം, സിഗ്മ ഇതുവരെ നേടിയത്
'അവൻ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു പോയി'; എൽദോയെക്കുറിച്ച് കുറിപ്പുമായി ശ്രീലക്ഷ്‍മി അറക്കൽ