'മറ്റുള്ളവരുടെ ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്'; രേണുവിന്റെ പോസ്റ്റിനു താഴെ ദിയ സന

Published : Jul 02, 2026, 11:54 AM IST
Diya Sana, Renu Sudhi

Synopsis

കിച്ചു എന്ന രാഹുൽ ദാസിനെ പറ്റി ചിങ്ങവനം അടക്കമുള്ള പൊലീസ് സ്റ്റേഷനിൽ ചോദിച്ചാൽ അറിയാമെന്നടക്കം രേണു സുധി ആരോപണം ഉന്നയിച്ചു.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സന്ദർശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്തിരുന്നു. ഒരു സബ്സ്ക്രിപ്ഷൻ വീഡിയോ അടക്കം കാണിച്ച് മറുപടി പറഞ്ഞ കിച്ചു, അമ്മയ്ക്ക് വേഗം അസുഖമെല്ലാം മാറട്ടെ എന്നും പറഞ്ഞിരുന്നു. ഒപ്പം ചില ചാറ്റും പുറത്തുവിട്ടിരുന്നു. രേണു പങ്കുവെയ്ക്കുന്ന സബ്സ്ക്രിപ്ഷൻ വീഡിയോകളിൽ തന്റെ വിയോജിപ്പ് പറഞ്ഞുകൊണ്ടുള്ള ചാറ്റാണ് പുറത്തുവിട്ടത്. റിതപ്പനെയടക്കം ഇതു ബാധിക്കുമെന്നും കിച്ചു ചാറ്റിൽ പറയുന്നുണ്ട്.

കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ രേണു സുധിയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. തന്നെ ഇനിയെങ്കിലും വെറുതെ വിടണമെന്ന് പറഞ്ഞ രേണു സുധി, കിച്ചു എന്ന രാഹുൽ ദാസിനെ പറ്റി ചിങ്ങവനം അടക്കമുള്ള പൊലീസ് സ്റ്റേഷനിൽ ചോദിച്ചാൽ അറിയാമെന്നടക്കം ആരോപണം ഉന്നയിച്ചു. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങൾ തനിക്ക് അറിയാമെന്നും താൻ മരിച്ചാൽ പോലും കിച്ചു കാണാൻ വരരുതെന്നും രേണു പറയുന്നുണ്ട്. ആക്ടിവിസ്റ്റും ബിഗ്ബോസ് മുൻ താരവുമായ ദിയ സന ഉൾപ്പെടെയുള്ളവർ രേണുവിന്റെ പോസ്റ്റിനു താഴെ കമന്റുമായെത്തി.

''രേണു നീ ആരെയാണ് ബോധിപ്പിക്കുന്നത്.. നിന്റെ ആരോഗ്യം വളരെ മോശമാണ്. ഡോക്ടർ എന്നോട് നേരിട്ട് പറഞ്ഞതാണ്.. നമ്മൾക് രണ്ട് പേർക്കും അറിയുന്ന പല കാര്യങ്ങൾ... അത് തന്നെയാണ് എനിക്ക് ആ കുട്ടിയോട് പറയാനുള്ളത്.. ആ കുട്ടിക്ക് മറ്റുള്ളവർ കൊടുക്കുന്ന ഗൈഡൻസ് ആണ് ആ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്.. അത് കിച്ചുവിന്റെ തെറ്റല്ല.. കഷ്ടമാണ് എങ്ങനെയെങ്കിലും രേണു ജീവിക്കട്ടെ'', എന്നാണ് രേണുവിന്റെ പോസ്റ്റിനു താഴെ ദിയ സന കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമ്മ ഗർഭിണിയാണെന്ന വിവരം എന്നെ അറിയിച്ചിരുന്നു. പക്ഷേ; ചോദ്യങ്ങൾക്ക് മറുപടിയുമായി അനാമിക
ഒടുവില്‍ അത് ഉറപ്പിച്ചു, മോഹൻലാലിനെയും അവതരിപ്പിച്ച് തുടക്കം, കാത്തിരിക്കാൻ പുതുമകളേറെ