Latest Videos

djibouti movie : ആഫ്രിക്കയിൽ ചിത്രീകരിച്ച മലയാളചിത്രം; 'ജിബൂട്ടി' വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും

By Web TeamFirst Published Dec 28, 2021, 7:29 AM IST
Highlights


നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ആഫ്രിക്കയുടെ സൗന്ദര്യവുമായി അമിത് ചക്കാലയ്ക്കല്‍ (amith chakalakkal)   ചിത്രം 'ജിബൂട്ടി' (djibouti ) എത്തുന്നു. ജിബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി  മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ എസ്.ജെ സിനു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മനുഷ്യക്കടത്തും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.ജിബൂട്ടിയിലെ കാഴ്ച്ചയ്ക്ക് അത്രയേറെ പ്രാധാന്യമുള്ളതിനാൽ ചിത്രം തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ എസ്.ജെ.സിനു പറഞ്ഞു. ജിബൂട്ടി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും സംവിധായകൻഎസ്.ജെ. സിനു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് ജിബൂട്ടിയിലാണ്. ലോകം മുഴുവൻ കൊവിഡ് ലോക്ഡൗണിലിരിക്കെയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമ നല്ലതെങ്കിൽ വലിയ ക്യാൻവാസോ ചെറിയ ക്യാൻവാസൊ എന്നത് പ്രശ്‌നമല്ലെന്നും പ്രേക്ഷകർ ജിബൂട്ടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകൻ അമിത് ചക്കാലയ്ക്കൽ പറഞ്ഞു. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മനുഷ്യക്കടത്തും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.  ഷിംല സ്വദേശി ഷഗുൺ ജസ്വാളാണ് ജിബൂട്ടിയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. തമിഴ് നടന്‍  കിഷോര്‍,  ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. 

click me!