മര്യാദയ്ക്കും മാന്യമായും പെരുമാറണം, അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധിയെന്ന പണിക്കിറങ്ങരുത്; ഡോ. ബിജു

By Web TeamFirst Published Jul 5, 2021, 8:38 AM IST
Highlights

സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രാണ് താൻ നടത്തിയതെന്നും എം എൽ എ മുകേഷ് വിശദീകരിച്ചു. 

ഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ സംവിധായകൻ ഡോ ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎൽഎമാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. 

എംഎൽഎമാർക്ക് ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അതിനാൽ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും  ഡോ ബിജു പറയുന്നു

ഡോ ബിജുവിന്റെ വാക്കുകൾ

ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും  എം എൽ എ മാരെ  പഠിപ്പിക്കുന്ന ഒരു സെഷൻ  നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ  ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്.  പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം എൽ എ ആക്കിയ  പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ  ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും  അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ  ജനപ്രതിനിധി  എന്ന പണിക്കിറങ്ങരുത്....

സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകി. അതേസമയം സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രാണ് താൻ നടത്തിയതെന്നും എം എൽ എ മുകേഷ് വിശദീകരിച്ചു. മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിനിടെയാണ്തനിക്ക് ഫോൺ കോൾ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുകേഷ് പ്രതികരിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!