ധരംശാലയിൽ ആദ്യ ഇന്ത്യൻ പ്രദർശനം നടത്തി ഡോണ്‍ പാലത്തറയുടെ 'ഏകദേശം'; ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

Published : Oct 30, 2026, 07:02 PM IST
don palatharas new movie ekadesham the uncertainty principle had its first indian premiere at Dharamshala Film Festival

Synopsis

റോഷൻ മാത്യു, ദിവ്യപ്രഭ, വിനയ് ഫോർട്ട് തുടങ്ങിയവർ അണിനിരന്ന ചിത്രം മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെയാണ് ദൃശ്യവൽക്കരിക്കുന്നത്

ഡോൺ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം ‘ഏകദേശം’ (The Uncertainty Principle) ധരംശാല അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനങ്ങൾക്കു ശേഷം ഇന്ത്യയിൽ ചിത്രത്തിന്റെ ആദ്യപ്രദർശനമെന്ന പ്രത്യേകതയും ഈ പ്രദർശനത്തിനുണ്ട്. മികച്ച പ്രേക്ഷക പങ്കാളിത്തത്തോടെയും ഹൗസ്ഫുൾ പ്രദർശനത്തോടെയുമാണ് ചിത്രം ധരംശാലയിൽ തുടക്കം കുറിച്ചത്. പ്രദർശനത്തിനു ശേഷം പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രമേയത്തെയും ആഖ്യാനരീതിയെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും പ്രേക്ഷകർ പ്രത്യേകം പ്രശംസിച്ചു. ഇന്ത്യയിലെ ആദ്യ പ്രദർശനത്തിന് ലഭിച്ച ഈ സ്വീകരണം ചിത്രത്തിന്റെ തുടർയാത്രയ്ക്ക് മികച്ച തുടക്കമായി.

സമകാലിക മലയാള സിനിമയിലെ ശ്രദ്ധേയരായ സ്വതന്ത്ര ചലച്ചിത്രകാരന്മാരിലൊരാളായ ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഏകദേശം’. മനുഷ്യബന്ധങ്ങളുടെയും വ്യക്തിജീവിതത്തിലെ അനിശ്ചിതത്വങ്ങളുടെയും സങ്കീർണതകളെ സിനിമയുടെ സവിശേഷമായ ആഖ്യാനശൈലിയിലൂടെ സമീപിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, ജിതിൻ പുത്തഞ്ചേരി, ദിവ്യപ്രഭ, ശാന്തി ബാലചന്ദ്രൻ, വിനയ് ഫോർട്ട്, മഹേഷ് നാരായണൻ, അർഷ ബൈജു, കെൻഷിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2023-ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ഫാമിലി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ഡോൺ പാലത്തറ. അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘ഏകദേശം’ വരും മാസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടും. കേരളത്തിലെ പ്രേക്ഷകർക്കായി ചിത്രത്തിന്റെ പ്രദർശനവും റിലീസും പിന്നീട് നടക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കോമഡി ചിത്രം; 'ജിഗ്രിസ്' ഒടിടിയിലൂടെ ഇനി മലയാളത്തിൽ
മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ ചിത്രം; 'എല്‍ 368' ആരംഭിച്ചു