വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് 'നാനേ വരുവേനു'മായി ധനുഷ്, ബുക്കിംഗ് തുടങ്ങി

Published : Sep 25, 2022, 09:47 PM IST
വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് 'നാനേ വരുവേനു'മായി ധനുഷ്, ബുക്കിംഗ് തുടങ്ങി

Synopsis

ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് സംവിധായകൻ.

'നാനേ വരുവേൻ' ആഘോഷിക്കപ്പെടുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് ധനുഷിന്റെ ആരാധകര്‍. 'തിരുച്ചിദ്രമ്പലം' എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്‍ക്ക് ശേഷം സഹോദരൻ സെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്നു എന്ന പ്രത്യേകതയമുണ്ട്. സെപ്‍തംബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്.

ധനുഷിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക