ഫഹദ് ഫാസിൽ നായകനായെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' റിലീസ് നീട്ടി; പുതിയ തിയ്യതി പുറത്ത്

Published : Sep 01, 2026, 09:30 AM IST
Don't Trouble The Trouble

Synopsis

ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടെയ്‌നർ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലിയും ബാഹുബലി നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശശാങ്ക് യെലേട്ടിയാണ്.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ റിലീസിനൊരുങ്ങുകയാണ. നേരത്തെ സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 2 ലേക്കാണ് നീട്ടി വച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട ഗാനം ശ്രദ്ധേയമായിരുന്നു. കാലഭൈരവ സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നതും. ഫാന്റസി- എന്റർടൈന്മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. കൗതുകമുണർത്തുന്ന അവതരണവും, വ്യത്യസ്തമായ കഥാപശ്ചാത്തലവും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോര്‍ത്തിണക്കിയ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഫഹദ് ഫാസിലിന്റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ടീസറിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്.

കാലഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2 നാണ് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. പിആർ ഓ : പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തിലെ അടുത്ത ഫാന്‍റസി ത്രില്ലര്‍; 'വല്ലി' ടൈറ്റിൽ പോസ്റ്റർ എത്തി
നയൻതാര - കവിൻ ചിത്രം 'ഹായ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു; പുതിയ ഗാനം പുറത്ത്