സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

Published : Sep 14, 2025, 05:57 PM IST
Dr. Ananthu

Synopsis

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു സിനിമാ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നു. ഡോ. അനന്തു എന്റർടൈൻമെന്റ് എന്ന പേരിൽ പുതിയൊരു നിർമ്മാണ കമ്പനി ആരംഭിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ''ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് '' എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു.

വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്.

“പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു വിഷയമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സ്പേസിൽ ഉൾപ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച സിനിമകളും, ഡിജിറ്റൽ കണ്ടന്റ്റുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുൻനിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകൾക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.

എല്ലാവരും പഠിപ്പിക്കുന്ന ഒരേ വിഷയങ്ങളെ തന്നെ വളരെ വ്യത്യസ്തമായ രീതികളിൽ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് പകരാൻ കഴിവുള്ള അധ്യാപകനാണ് ഡോ. അനന്തു. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അനായാസം അവതരിപ്പിക്കാനും തിരിച്ചറിയാനുമുള്ള ഈ മികവ് നല്ല സിനിമകൾ തെരെഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കും.

ഡോ. അനന്തുവിന്‍റെ സൈലം ഗ്രൂപ്പിന് കീഴിയുള്ള യൂട്യൂബ് ചാനലിൽ 1 കോടി ഫോളോവേഴ്സാണ് ഇതിനകമുള്ളത്. സൈലം ആപ്പിൽ 10 ലക്ഷം പെയ്ഡ് യൂസേഴ്സ് ഓൺലൈനായി ലോഗിൻ ചെയ്തിട്ടുണ്ട്. യു.പി.എസ്.എസി, പി.എസ്.എസി, എൻ.ഇ.ഇ.ടി, ജെ.ഇ.ഇ, സി.എ, എ.സി, സി.എ തുടങ്ങിയ മത്സരപരീക്ഷകളിലായി മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ സൈലത്തിന്റെ ക്‌ളാസ്‌റൂമുകളിൽ നേരിട്ടും പഠിക്കുന്നു. സ്‌കൂൾ ക്‌ളാസുകൾക്കുള്ള പരിശീലനവും നൽകിവരുന്നു. ഇതിനെല്ലാം പുറമെ, ഒട്ടനവധി മാനുഷിക, കാരുണ്യപ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഡോ.എസ്.അനന്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്