ആ തമിഴ് നടന്റെ മലയാള ചിത്രം ഒടിടിയില്‍ എത്തി

Published : Sep 14, 2025, 05:32 PM IST
Kathir

Synopsis

തമിഴ് നടൻ കതിർ നായകനായ മീശ എന്ന ത്രില്ലർ ചിത്രം മനോരമ മാക്സിൽ പ്രദർശനത്തിനെത്തി. വനത്തിന്റെ പശ്ചാത്തലത്തിൽ ഒരു രാത്രിയിൽ സുഹൃത്തുക്കൾ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

തമിഴ് നടൻ കതിര്‍ പ്രധാന കഥാപാത്രമായി എത്തിയതാണ് മീശ. എം സി ജോസഫാണ് സംവിധാനം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

മനോരമ മാക്സിലൂടെയാണ് കതിറിന്റെ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് ഒടിടിയില്‍ എത്തിയത്. വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത പ്രശ്നത്തിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു.

തമിഴ് നടൻ കതിറിനൊപ്പം ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ , സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ.

കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്‍തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്‍തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി
ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ