
മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവാത്ത ലെഗസിയുള്ള ഫ്രാഞ്ചൈസിയാണ് ദൃശ്യം. രാജ്യത്തിനകത്തും പുറത്തും ഇത്രയധികം വ്യത്യസ്ത ഭാഷാ റീമേക്കുകള്‍ നടന്ന ഒരു മലയാള ചിത്രവും വേറെയില്ല. തിയറ്ററില്‍ എത്തിയ ഒന്നും മൂന്നും പതിപ്പുകള്‍ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും (ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ രണ്ടാം പതിപ്പ് ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു) ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ച പ്രേക്ഷകപ്രീതി മലയാളത്തില്‍ മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ കഥയില്‍ വ്യത്യാസത്തോടെയെത്തിയ ദൃശ്യം ദി കൺക്ലൂഷൻ ആ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്.
ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ദിവസങ്ങള്‍ക്കിപ്പുറവും അത് തുടരുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ചിത്രം ഇതുവരെ നേടിയത് 489 കോടി രൂപയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
വന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള ചിത്രമായി റിലീസിന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു ഹിന്ദി ദൃശ്യം 3. പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ചിത്രം വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പായിരുന്നു. അത് സാധിച്ചതോടെ ചിത്രം കുതിച്ചു. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്രയായിരിക്കുമെന്ന് ഒട്ടുമേ പ്രവചിക്കാനാവാത്ത നിലയാണ് ഇപ്പോള്‍ ഉള്ളത്. ജീത്തു ജോസഫിന്‍റെ മലയാളം പതിപ്പിന് നേടാനാവാതെ പോയ ജനപ്രീതിയാണ് അജയ് ദേവ്ഗണ്‍ ചിത്രം നേടുന്നത്. ചിത്രം കണ്ട മലയാളികളും ഇത് മലയാളം ദൃശ്യം 3 നേക്കാള്‍ മികച്ച അനുഭവമാണ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്. അഭിഷേക് പടത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സംവിധായകനൊപ്പം ആമില്‍ കീയന്‍ ഖാനും പര്‍വേസ് ഷെയ്ഖും ചേര്‍ന്നാണ്. തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ലാവത്, രജത് കപൂര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ