വിജയ് സേതുപതി ചിത്രം 'ബത്ത' മുന്നേറുന്നു; പുതിയ ഗാനം പുറത്ത്

Published : Oct 12, 2026, 09:51 PM IST
Baththa

Synopsis

ബാലാജി തരണീധരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായ 'ബത്ത' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലിജോമോൾ ജോസ് നായികയായ ചിത്രത്തിലെ സായ് അഭ്യങ്കർ ഒരുക്കിയ 'ഊരോട ഒത്ത ഡോൺ' എന്ന പുതിയ ഗാനം ഇപ്പോൾ പുറത്തിറങ്ങി.

വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി ചിത്രം മുന്നേറുകയാണ്. വിജയ് സേതുപതിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാന ആകർഷണം. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഊരോട ഒത്ത ഡോൺ' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‌ഫിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ. സ്ട്രീമിംഗ് തിയ്യതിയോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ബത്ത ആഗോളതലത്തില്‍ ആകെ 18 കോടിയാണ് നേടിയിരിക്കുന്നത്. 'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബർ 1 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളി എത്തിയത്. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ ബത്തയിലേതായി ആദ്യ ഗാനം പുറത്തുവന്നിരുന്നു. സായ് അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. കെ കെ നഗർ ഗാന ജീവ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആലാപനം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹൈക്കു' കേരള വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്
'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച്