എല്ലാവർക്കും നല്ല ഭക്ഷണം,അക്ഷയപാത്രം പദ്ധതിയുമായി പട്ടാഭിരാമൻ ടീം

By Lakshmi MenonFirst Published Sep 3, 2019, 7:05 PM IST
Highlights

സമൂഹത്തിൽ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവർക്കായി അക്ഷയപാത്രം പദ്ധതിയുമായി എത്തിയിരിക്കുകയണ് പട്ടാഭിരാമൻ ടീം. ഹോപ്പ് എന്ന സംഘടനയുമായി കൈകോർത്താണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അക്ഷയപാത്രം എന്ന പദ്ധതി നടപ്പാക്കുന്നത്. 

ഭക്ഷണം പ്രമേയമായി എത്തി തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജയറാം ചിത്രം പട്ടാഭിരാമൻ, കണ്ണൻ താമരക്കുളം -ജയറാം  ടീം കുട്ടുകെട്ടിലെത്തിയ ചിത്രത്തിന്റെ പ്രമേയത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷക ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ സമൂഹത്തിൽ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവർക്കായി അക്ഷയപാത്രം പദ്ധതിയുമായി എത്തിയിരിക്കുകയണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ .


ഹോപ്പ് എന്ന സംഘടനയുമായി കൈകോർത്താണ് പട്ടാഭിരാമൻ ടീം അക്ഷയപാത്രം എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ന്യൂ തിയറ്ററിൽ വച്ച് ജയറാം  നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്ത് ഒരു ഫ്രിഡ്ജ് സ്ഥാപിക്കുകയാണ് അണിയറ പ്രവർത്തകർ ചെയ്തത്. ഈ ഫ്രിഡ്ജിൽ ആളുകൾക്ക് ഭക്ഷണം വയ്ക്കാവുന്നതും ആവശ്യകാർക്ക് എടുത്ത് കഴിക്കാവുന്നതുമാണ്. ഒരു നേരത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ ബാക്കി ആകുന്ന ഭക്ഷണം പാഴാക്കാതെ മറ്റുള്ളവർക്ക് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും.  

ചിത്രത്തിന്റെ വിജയാഘോഷവും ഇതോടൊപ്പം നടന്നു. എംഒറ്റി മാളിൽ വച്ച്  നടന്ന ആഘോഷ പരിപാടികളിൽ  ബൈജു സന്തോഷ്, പ്രേം കുമാർ സംവിധായകൻ കണ്ണൻ താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത്, ബാലാജി ശര്‍മ്മ,  സനന്ദ് ജോർജ് തുടങ്ങിയവർ  പങ്കെടുത്തു.

 

click me!