ഷൂട്ടിംഗ് പൂര്‍ത്തിയാവുംമുന്‍പേ ഒടിടിയില്‍ വന്‍ ഡീല്‍; പ്രദീപ്- മമിത ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നേടിയത്

Published : Jul 19, 2025, 06:42 PM IST
dude tamil movie ott rights figure netflix mamitha baiju Pradeep Ranganathan

Synopsis

ചിത്രീകരണം പുരോഗമിക്കുന്നത് ചെന്നൈയില്‍

ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റുകള്‍ നല്‍കിയ രണ്ട് യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഹൈപ്പ് ലഭിച്ചിട്ടുള്ള ചിത്രമാണ് തമിഴില്‍ നിന്നുള്ള ഡ്യൂഡ്. പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. റൊമാന്‍റിക് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കീര്‍ത്തീശ്വരനാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ഇപ്പോഴിതാ കോളിവുഡില്‍ ഈ ചിത്രത്തിനുള്ള ഹൈപ്പ് എത്ര എന്നതിന് ഉദാഹരണമാണ് ഒരു പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം ഇതിനകം നേടിയ തുക സംബന്ധിച്ചുള്ളതാണ് അത്.

ഡെക്കാള്‍ ക്രോണിക്കിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം നേടിയിരിക്കുന്നത് 25 കോടിയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുമ്പോള്‍ത്തന്നെ ഇത്തരത്തിലൊരു റൈറ്റ്സ് നേടാനായി എന്നത് നിര്‍മ്മാതാക്കള്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഈ വര്‍ഷം ദീപാവലി റിലീസ് ലക്ഷ്യമാക്കി നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായി ആവും റിലീസ്. മമിത ബൈജുവിന്‍റെ സാന്നിധ്യം കേരളത്തിലേക്ക് എത്തുമ്പോഴും ചിത്രത്തിന് പ്ലസ് ആണ്. ആര്‍ ശരത് കുമാറും ഹൃദു ഹറൂണും ദ്രാവിഡ് സെല്‍വവും രോഹിണിയും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമന്‍.

കോമാളിയിലൂടെ സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് രംഗനാഥന് നായകനായും മികച്ച അരങ്ങേറ്റം നല്‍കിയ ചിത്രമായിരുന്നു 2022 ല്‍ പുറത്തിറങ്ങിയ ലവ് ടുഡേ. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്തത് അവസാനം (2025) എത്തിയ ഡ്രാഗണ്‍ എന്ന ചിത്രമായിരുന്നു. എന്നാല്‍ മമിത ബൈജുവിനെ സംബന്ധിച്ച് ഏറ്റവും വലിയ കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ പ്രേമലു ആയിരുന്നു. മലയാളികള്‍ക്ക് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. തമിഴില്‍ വിജയ്, സൂര്യ, ധനുഷ് ചിത്രങ്ങളിലുള്‍പ്പെടെ വന്‍ അവസരങ്ങള്‍ മമിതയ്ക്ക് ലഭിക്കാന്‍ കാരണമായതും പ്രേമലു ആണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ