
തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സൈന്യം, കാണാകിനാവ്, ഈ പുഴയും കടന്ന്, മാന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ് തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാനും മോഹിനിക്ക് സാധിച്ചു. 2000 ത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന മോഹിനി കളക്ടർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങീ രണ്ട്സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തത്. അതിനിടയിൽ താരത്തിന്റെ വിവാഹം കഴിയുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുമായാണ് മോഹിനി. വിവാഹ ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചിട്ടും താൻ വിഷാദത്തിലേക്ക് പോയെന്നും ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും മോഹിനി വെളിപ്പെടുത്തുന്നു.
"ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്കെതിരെ കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്, അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്. ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിന്‍ ആയ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്." വികടന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ വെളിപ്പെടുത്തൽ.
അതേസമയം കണ്മണി എന്ന ചിത്രത്തിനിടെ തനിക്കുണ്ടായ ദുരനുഭവവും കഴിഞ്ഞ ദിവസം മോഹിനി പങ്കുവെച്ചിരുന്നു. ആർ.കെ സെൽവമണി സംവിധാനം ചെയ്ത 'കണ്മണി' എന്ന ചിത്രത്തിൽ താൻ നേരിട്ട ദുരനുഭവമാണ് മോഹിനി തമിഴ് മാധ്യമത്തിനോട് വെളിപ്പെടുത്തിയത്. സ്വിമ്മിങ്ങ് സ്യൂട്ടിലുള്ള അത്തരമൊരു രംഗം ചെയ്യാൻ താൻ ഒരു തരത്തിലും തയ്യാറായിരുന്നില്ലെന്നും പകുതി ദിവസത്തോളം ഇതിന് വേണ്ടി ചെലവഴിച്ചെന്നും മോഹിനി വെളിപ്പെടുത്തി.
"സംവിധായകൻ ആർ.കെ സെൽവമണിയാണ് ആ സ്വിമ്മിംഗ് സ്യൂട്ട് രംഗം പ്ലാൻ ചെയ്തത്. ആ രംഗം ചെയ്യേണ്ടിവരുമ്പോൾ എനിക്ക് അതീവ അസൗകര്യമായി തോന്നിയിരുന്നു. അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു, അതിന്റെ ഫലമായി ഷൂട്ടിംഗ് പാതി ദിവസം മുടങ്ങുകയും ചെയ്‌തു. എനിക്ക് നീന്താൻ പോലും അറിയില്ലെന്നത് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. പുരുഷ ട്രെയ്‌നർമാരുടെ മുന്നിൽ അത്രയും അർദ്ധവസ്ത്രമണിഞ്ഞ് നീന്തൽ പഠിക്കേണ്ടി വരുമെന്നൊരു ധാരണ പോലും എനിക്ക് അസഹ്യമായിരുന്നു.
അന്നേരം വനിതാ പരിശീലകരൊന്നും തന്നെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അത്തരമൊരു രംഗം ചെയ്യുന്നത് ചിന്തിക്കാൻ പോലും എനിക്കായിരുന്നില്ല. ഉടൽ തഴുവ എന്ന ഗാനരംഗത്തിന്റെ വേണ്ടിയായിരുന്നു ഇത്. പകുതി ദിവസത്തോളം ചെലവഴിച്ച് അവർ ആവശ്യപ്പെട്ടത് ഞാൻ നൽകി. പിന്നീട് ഊട്ടിയിൽ വെച്ച് അതിന് വീണ്ടും ഷൂട്ടിംഗ് വേണമെന്നും അവർ പറഞ്ഞു. ഞാൻ അതിനും വിസമ്മതിച്ചു. അപ്പോൾ ഷൂട്ടിംഗ് തുടരാനാവില്ലെന്നാണ് അവർ പറഞ്ഞത്. അതിന് ഞാൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ‘അത് നിങ്ങളുടെ പ്രശ്നമാണ്, എനിക്ക് യാതൊരു ബന്ധവുമില്ല. അതേ രീതിയിലാണ് നിങ്ങൾ മുന്‍പ് എന്നെ നിർബന്ധിച്ച് ആ രംഗം ചെയ്യിപ്പിച്ചത് എന്ന പറഞ്ഞു.” മോഹിനി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ