
ഒരു പ്രായമായ സ്‍ത്രീ ഫോട്ടോയെടുക്കുന്നതിനിടെ തന്റെ പിൻഭാഗത്ത് പിടിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍. വിചിത്രമായ ഒരു സംഭവമായിരുന്നു അത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്‍തതെന്ന് തനിക്ക് അറിയില്ല. വേദനിച്ചുവെന്നും നടൻ ദുല്‍ഖര്‍ വെളിപ്പെടുത്തി.
ആ സമയം താൻ സ്റ്റേജിലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലിയിരുന്നു. ആന്റി ഇവിടെ വന്ന് നില്‍ക്കൂവെന്ന് പറയുകയായിരുന്നു ആ സമയം എന്നും നടൻ ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
ഫോട്ടോയെടുക്കുമ്പോള്‍ എവിടെ കൈവയ്‍ക്കണമെന്ന് ആളുകള്‍ക്കറിയില്ല. ചിലപ്പോള്‍ ചിലര്‍ പിന്നിലായിരിക്കും കൈവയ്‍ക്കുക. പക്ഷേ ഇത്... ഞാൻ ഫോട്ടോയില്‍ ചിരിക്കാൻ ശ്രമിച്ചു, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും വീഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കിയ ദുല്‍ഖര്‍ ഒരു പ്രായമായ സ്‍ത്രീ അനുവാദമില്ലാതെ തന്നെ ചുംബിച്ചുവെന്നും വെളിപ്പെടുത്തുന്നു.
ദുല്‍ഖറിന്റതായി 'കിംഗ് ഓഫ് കൊത്ത'യെന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസും നിര്‍മാതാക്കളാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, 'വടചെന്നൈ' ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ഓണം റിലീസായി 24ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യർ. സംഘട്ടനം രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യുടെ മറ്റ് പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക