'ഗദര്‍ 2' 336 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. 

സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം 'ഗദര്‍ 2' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. ബോളിവുഡിനെ അമ്പരപ്പിക്കുന്നതാണ് ചിത്രത്തിന്റെ കളക്ഷൻ. സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവും ആണ്. അതിനിടിയിലാണ് സണ്ണി ഡിയോളിന്റെ ബംഗ്ലാവിനെടുത്ത കടം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട്.

സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിനുവെക്കുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ അമ്പരപ്പിച്ചത്. സണ്ണി 56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ബറോഡ ലേലത്തിന് തയ്യാറെടുത്തത്. ഗാന്ധി ഗ്രാം റോഡിലുള്ള ബോളിവുഡ് താരത്തിന്റെ ബംഗ്ലാവ് ലേലം ചെയ്യും എന്ന് ബാങ്ക് ഓഫ് ബറോ പരസ്യം ചെയ്യുകയായിരുന്നു. 2022 ഡിസംബര്‍ 22 മുതലുള്ള പലിശയും ചെലവും സഹിതമാണ് ഇത്രയും തുക. ബംഗ്ലാവ് സെപ്‍തംബര്‍ 25ന് ലേലംചെയ്യുമെന്നായിരുന്നു പരസ്യം നല്‍കിയത്. എന്നാല്‍ ആ തീരുമാനം പിൻവലിക്കുകയാണ് അറിയിച്ച് ബാങ്ക് കുറിപ്പ് പുറത്തുവിട്ടു. ചില സാങ്കേതിക കാരണങ്ങളാലാണ് തീരുമാനമെന്നും വിശദീകരിച്ചിരിക്കുകയാണ് ബാങ്ക്.

'ഗദര്‍ 2' ഇതുവരെ 336.2 കോടിയാണ് നേടിയിരിക്കുന്നത്. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാതാവും.

ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും 'ഗദര്‍ 2'വില്‍ വേഷമിടുന്നു. നജീബ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മിതൂൻ ആണ് സംഗീത സംവിധാനം. സണ്ണി ഡിയോളിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായി മാറുകയാണ് 'ഗദര്‍ 2'.

Read More: 'ഇപ്പോള്‍ അവരുടെ ചോദ്യം വേറെ തരത്തിലാണ്', വെളിപ്പെടുത്തി സാധിക വേണുഗോപാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക