സണ്ണി ഡിയോളിനൊപ്പം 'ചുപ്'; ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍

Published : Oct 10, 2021, 02:11 PM IST
സണ്ണി ഡിയോളിനൊപ്പം 'ചുപ്'; ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍

Synopsis

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) അഭിനയിക്കുന്ന പുതിയ ബോളിവുഡ് (Bollywood) ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആല്‍ ബല്‍കി (R Balki) സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ചുപ്' (Chup) എന്നാണ് പേരിട്ടിരിക്കുന്നത്. 'ഒരു കലാകാരന്‍റെ പ്രതികാരം' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. എന്നാല്‍ ടൈറ്റില്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തെത്തുന്നത്.

പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്നു ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇതൊരു ബയോപിക് അല്ലെന്നും ബല്‍കി പറഞ്ഞിരുന്നു. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

അതേസമയം സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ത്രില്ലര്‍ ഴോണറില്‍ ബല്‍കിയുടെ ആദ്യചിത്രമാവും ഇത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. 

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ