
മമ്മൂട്ടി എന്ന പേര് കേട്ടാൽ ഇപ്പോൾ മലയാളികളുടെ മനസിൽ ഓടി എത്തുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് നവാഗത സംവിധായകർക്ക് അവസരം കൊടുക്കുന്ന സൂപ്പർ സ്റ്റാർ. മറ്റൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സൂപ്പർ താരം. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ തന്നെ ആണ് അതിന് കാരണം. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന സംഘത്തലവനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. ഒൻപത് ദിവസം കൊണ്ട് 50കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
"കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി", എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിച്ചത്.
സെപ്റ്റംബർ 28നാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. റോബി വർഗീസ് രാജ് ആണ് സംവിധാനം. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചിരുന്നു. അത് മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിക്കാൻ ഇടയാക്കി. മികച്ച ബുക്കിങ്ങാണ് പല മേഖലകളിലും ഇപ്പോഴും നടന്നു കൊണ്ടിരുന്നത്. വിദേശത്തടക്കം ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മുഹമ്മദ് ഷാപി, റോണി വർഗീസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അസീസ്, ശബരീഷ് വർമ, മനോജ് കെ യു, കിഷോർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ